Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Water

Kottayam

കി​​ണ​​റു​​ക​​ൾ മ​​ലി​​ന​​ം, പൈ​​പ്പു​​ക​​ളി​​ൽ വെ​​ള്ള​​മി​​ല്ല

കുടിക്കാൻ തുള്ളിയില്ലാതെ പ്ര​​ള​​യ​​ബാ​​ധി​​ത​​ർ

ഏ​​റ്റു​​മാ​​നൂ​​ർ: വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ പു​​റം​​ലോ​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ൻ മാ​​ർ​​ഗ​​മി​​ല്ലാ​​തെ വീ​​ടു​​ക​​ളി​​ൽ ഒ​​റ്റ​​പ്പെ​​ട്ടു ക​​ഴി​​യു​​ന്ന​​വ​​ർ ശു​​ദ്ധ​​ജ​​ലം ല​​ഭി​​ക്കാ​​തെ വ​​ല​​യു​​ന്നു.
പ്ര​​ള​​യ​​ജ​​ലം മൂ​​ടി കി​​ണ​​റു​​ക​​ൾ ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യി. വാ​​ട്ട​​ർ അ​ഥോ​​റി​​റ്റി​​യു​​ടെ ജ​​ല​​വി​​ത​​ര​​ണം പൂ​​ർ​​ണ​​മാ​​യും സ്തം​​ഭി​​ച്ചു. കു​​ടി​​വെ​​ള്ള​​മെ​​ത്തി​​ക്കാ​​ൻ ന​​ഗ​​ര​​സ​​ഭ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ന്ന് പ്ര​​ള​​യ​​ബാ​​ധി​​ത​​ർ.

ഏറ്റുമാനൂർ ന​​ഗ​​ര​​സ​​ഭ​​യു​​ടെ മീ​​ന​​ച്ചി​​ലാ​​റി​​നോ​​ടു ചേ​​ർ​​ന്നു​കി​​ട​​ക്കു​​ന്ന വാ​​ർ​​ഡു​​ക​​ളി​​ലാ​​ണ് പ്ര​​ള​​യ​​ദു​​രി​​തം. താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വെ​​ള്ളം ഇ​​റ​​ങ്ങി​​യി​​ട്ടി​​ല്ല. ഇ​​പ്പോ​​ഴും വീ​​ടു​​ക​​ൾ വെ​​ള്ളം ക​​യ​​റി​​യ നി​​ല​​യി​​ലാ​​ണ്. കു​​ടി​​ക്കാ​​നും പാ​​ച​​ക​​ത്തി​​നു​​മു​​ള്ള ശു​​ദ്ധ​​ജ​​ലം ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന പ്ര​​തി​​സ​​ന്ധി.

വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ പൈ​​പ്പ് ക​​ണ​​ക്‌​ഷ​​ൻ ഉ​​ണ്ടെ​​ങ്കി​​ലും വെ​​ള്ളം ല​​ഭി​​ക്കു​​ന്നേ​​യി​​ല്ല. മു​​മ്പ് ആ​​ഴ്ച​​യി​​ൽ ര​​ണ്ടു ദി​​വ​​സം ല​​ഭി​​ച്ചി​​രു​​ന്ന​​താ​​ണ്. പ്ര​​ള​​യ സാ​​ഹ​​ച​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്തെ​​ങ്കി​​ലും വെ​​ള്ള​​മെ​​ത്തി​​ക്കാ​​ൻ വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ ഭാ​​ഗ​​ത്തു​നി​​ന്ന് ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​ന്നി​​ല്ല.

ചി​​ല സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ നീ​​ന്തി​​യെ​​ത്തി ക​​ന്നാ​​സു​​ക​​ളി​​ൽ വെ​​ള്ള​​മെ​​ത്തി​​ച്ചു കൊ​​ടു​​ക്കു​​ന്ന​​തു മാ​​ത്ര​​മാ​​ണ് ആ​​ശ്വാ​​സം. ന​​ഗ​​ര​​സ​​ഭ​​യു​​ടെ ജ​​ല​​വി​​ത​​ര​​ണം പാ​​ളി​​യെ​​ന്ന് പ്ര​​ള​​യ​​ബാ​​ധി​​ത​​ർ പ​​റ​​യു​​ന്നു. വി​​ത​​ര​​ണ​​ത്തി​​നു വേ​​ണ്ടി ജാ​​റു​​ക​​ളി​​ൽ നി​​റ​​ച്ച വെ​​ള്ളം ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​ൽ ഉ​​ണ്ടെ​​ങ്കി​​ലും അ​​ത് വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ക്കാ​​ൻ കൗ​​ൺ​​സി​​ല​​ർ​​മാ​​ർ ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ന്നാ​​ണ് അ​​വ​​രു​​ടെ ആ​​രോ​​പ​​ണം.

ന​​ഗ​​ര​​സ​​ഭാ കാ​​ര്യാ​​ല​​യ​​ത്തി​​ൽ​നി​​ന്ന് ഈ ​​വെ​​ള്ളം ത​​ങ്ങ​​ളെ ഏ​​ൽ​പ്പി​​ച്ചാ​​ൽ വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ക്കാ​​ൻ ത​യാ​റാ​​ണെ​​ന്ന് സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​റി​​യി​​ച്ചു. പ​​ക്ഷേ കൗ​​ൺ​​സി​​ല​​ർ​​മാ​​ർ വ​​ഴി മാ​​ത്ര​​മേ വി​​ത​​ര​​ണം ന​​ട​​ത്താ​​നാ​​കൂ എ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​രെ​​ന്നും എ​​ന്നാ​​ൽ കൗ​​ൺ​​സി​​ല​​ർ​​മാ​​ർ വി​​ത​​ര​​ണം ന​​ട​​ത്തു​​ന്നി​​ല്ലെ​​ന്നും സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞു.

Latest News

Corehub Up